SPECIAL DREAM HOME SCHEME (SPECIAL DHS)
- സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് സ്പെഷ്യല്‍ ഡി.എച്ച്.എസില്‍ (Special DHS) വരിക്കാരായി ചേരാവുന്നതാണ്.
- 50 മാസ തവണയില്‍ ആദ്യത്തെ അഞ്ച് (5) തവണ തുകകള്‍ അടച്ചു കഴിയുമ്പോള്‍ തന്നെ എല്ലാ നിക്ഷേപകര്‍ക്കും സലയുടെ 25 % കിഴിച്ചുളള നിക്ഷേപ തുക ലഭിക്കുന്നതാണ്.
- 50 മാസ തവണയില്‍ 2 മുതല്‍ 4 തവണ വരെ നറുക്കെടുപ്പിലൂടെ 12 പേര്‍ക്കും അഞ്ചാമത്തെ തവണ 13 പേര്‍ക്കും 3,75,000/- രൂപ വീതം ലഭിക്കുന്നു.
- ഈ സ്പെഷ്യല്‍ നിക്ഷേപ പദ്ധതിയില്‍ മുടക്കം വരാത്ത നിക്ഷേപകര്‍ക്ക് സംഘം കമ്മീഷന്റെ 25 % ഇന്‍സന്റീവ് ബോണസ് ലഭിക്കുന്നതാണ്.
- തവണ തുക മുടക്കം വരുന്നപക്ഷം തവണ തുകയുടെ ബോണസ് നഷ്ടമാകുന്നതും 10.5% പലിശ ഈടാക്കുന്നതുമാണ്
- ഭവന നിർമ്മാണം/ ഭവനം വാങ്ങുന്നതിനുളള രേഖകൾ നറുക്കെടുപ്പിന് 5 ദിവസം മുമ്പ് സംഘം ഓഫീസിൽ ഹാജരാക്കുന്ന മുറയ്ക്ക് നറുക്കെടുപ്പിന് മുൻഗണന നൽകുന്നതും ടി രേഖകൾ പരിശോധിച്ച് അന്തിമ തീരുമാനം സംഘം ഭരണ സമിതിയുടെതുമായിരിക്കും.
- ലോണ്‍, ഡി.എച്ച്.എസ് കുടിശ്ശികയുളളവര്‍ക്ക് സ്പെഷ്യല്‍ ഡി.എച്ച്.എസ് തുക ലഭിക്കുന്ന അവസരത്തില്‍ ഭാവി ബാദ്ധ്യതാ തുകയ്ക്ക് ആനുപാതികമായ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കുടിശ്ശിക തുക ലോണില്‍/ഡി.എച്ച്.എസില്‍ വരവ് വയ്ക്കുന്നതും ശേഷമുളള തുക ലഭിക്കുന്നതുമാണ്.
- സലയുടെ ഭാവി ബാദ്ധ്യതാ തുകയ്ക്ക് ആനുപാതികമായ ജാമ്യം നല്‍കിയാല്‍ മാത്രമേ സല തുക എഫ്.ഡി ആയി സ്വീകരിക്കുകയുളളൂ.
- ഡി.എച്ച്.എസ്, ഡി.എച്ച്.എസ് പ്ലസ്, ലോണ്‍ എന്നിവയെല്ലാം ചേര്‍ത്ത് ആകെ 40 ലക്ഷം രൂപയില്‍ കൂടുതല്‍ ബാദ്ധ്യത വരുന്നവര്‍ക്ക് സ്പെഷ്യല്‍ ഡി.എച്ച്.എസ് പദ്ധതിയില്‍ ചേരുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.