കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘം (HOUSCO) സംഘാംഗങ്ങൾക്ക് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിന്നും 10 കി.മീ. അകലെ പിടാരത്ത് 33 ഹൗസിംഗ് പ്ലോട്ടുകളും വിത്തറക്കോണം, ഏണിക്കര എന്നീ സ്ഥലങ്ങളിൽ യഥാക്രമം 5-ഉം 4-ഉം ഹൗസിംഗ് പ്ലോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
- 2024 ജനുവരി മാസം 20-ാം തീയതി വരെ സംഘം വെബ്സൈറ്റ് മുഖേന ഹൗസിംഗ് പ്ലോട്ടുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
- ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം ഇമെയിലിൽ നിന്നും ലഭിക്കുന്ന പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി സംഘത്തിൽ ഏൽപ്പിക്കേണ്ടതാണ്.
- ഹൗസിംഗ് പ്ലോട്ടുകൾ രജിസ്റ്റർ ചെയ്യുന്ന സഹകാരികൾ 4 ലക്ഷം രൂപ മുൻകൂറായി ഒടുക്കി രസീത് കൈപ്പറ്റേണ്ടതാണ്.
- രജിസ്റ്റർ ചെയ്യുന്ന സഹകാരികളുടെ എണ്ണം ഹൗസിംഗ് പ്ലോട്ടുകളുടെ എണ്ണത്തെക്കാൾ അധികമാണെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
- സംഘത്തിൽ നിന്നും മുൻപ് പ്ലോട്ട് ലഭിച്ചിട്ടില്ലാത്ത സഹകാരികൾക്ക് മുൻഗണന നൽകുന്നതാണ്.
- ഹൗസിംഗ് പ്ലോട്ടുകൾ അനുവദിക്കുന്നത് സഹകാരികളുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുപ്പിലൂടെയാണ്.
- നറുക്കെടുപ്പിൽ പ്ലോട്ട് ലഭിക്കാതെ വന്നാൽ അഡ്വാൻസ് തുക തിരികെ നൽകുന്നതാണ്.
- ഗൂണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ഥലം വാങ്ങുന്നതിനായി 20 ലക്ഷം രൂപ വരെ സംഘം വായ്പ അനുവദിക്കുന്നതാണ്.