മെരിറ്റ് അവാർഡ് 2024 - അപേക്ഷകൾ 2024 സെപ്റ്റംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്* തിരുവനന്തപുരം പോത്തീസിൽ നിന്നും തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് സംഘത്തിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുന്നതാണ് :: റൂഫ്ടോപ്പ് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിന് 9.5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു :: ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെ 9.5% പലിശ നിരക്കിൽ സഹകാരികൾക്ക് വായ്പ അനുവദിക്കുന്നതാണ് :: ഫ്ലാറ്റ് സംബന്ധിച്ച് വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.secretariathousco.com സന്ദർശിക്കുക:: DHS Plus നിക്ഷേപ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...

MERIT AWARD APPLICATION 2024

  • 2023-24 അദ്ധ്യയന വർഷം SSLC, CBSE (X), ICSE, THSLC, HSE, CBSE (XII), ISC,VHSE പരീക്ഷകൾക്ക് കുറഞ്ഞത് 70% മാർക്കോ B+ ഗ്രേഡോ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്.
  • മാർക്കും മാതാപിതാക്കളുടെ പേരും രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകളാണ് (Pdf format - Below 1 MB size) upload ചെയ്യേണ്ടത്.
  • വ്യക്തതയുള്ള Passport size ഫോട്ടോ (image format - Below 1 MB size) upload ചെയ്യാൻ ശ്രദ്ധിക്കുക.
  • 2023-24 അദ്ധ്യയന വർഷം ബാച്ചിലർ,  പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്ക് 1 മുതൽ 3 വരെ റാങ്ക് ജേതാക്കൾക്കും അപേക്ഷിക്കാവുന്നതാണ്.
  • റാങ്ക് ജേതാക്കൾ പൊസിഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. പൊസിഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
  • കലാ-കായിക രംഗത്ത് ദേശീയ-സംസ്ഥാന തലങ്ങളിൽ 2023-24  അദ്ധ്യയന വർഷം 1 മുതൽ 3 വരെ സ്ഥാനങ്ങൾ നേടിയിട്ടുള്ളവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.
  • ഡെപ്യൂട്ടേഷനിലുള്ള അപേക്ഷകർ, മാതൃവകുപ്പിന്റെ പേരും,  തസ്തികയുമാണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്.
  • അപേക്ഷകൾ 2024 സെപ്റ്റംബർ 30-ാം തീയതി വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.