മെരിറ്റ് അവാർഡ് 2024 - അപേക്ഷകൾ 2024 സെപ്റ്റംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്* തിരുവനന്തപുരം പോത്തീസിൽ നിന്നും തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് സംഘത്തിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുന്നതാണ് :: റൂഫ്ടോപ്പ് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിന് 9.5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു :: ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെ 9.5% പലിശ നിരക്കിൽ സഹകാരികൾക്ക് വായ്പ അനുവദിക്കുന്നതാണ് :: ഫ്ലാറ്റ് സംബന്ധിച്ച് വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.secretariathousco.com സന്ദർശിക്കുക:: DHS Plus നിക്ഷേപ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...

EVENTS

MERIT AWARD 2023 - DISTRIBUTION

കേരള ഗവൺമെൻറ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ 2023 ലെ മെരിറ്റ് അവാർഡ് വിതരണം 2024 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ദർബാർ ഹാളിൽ വച്ച്  നടന്നു. സംഘം പ്രസിഡന്റ് ശ്രീ.ബാലുമഹേന്ദ്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹു.ചീഫ് സെക്രട്ടറി ശ്രീമതി.ശാരദ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു.നിയമ സഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു.  നിയമ സഭാ സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി ചീഫ് എഡിറ്ററായ ശ്രീമതി.സാലിക്കുട്ടി സ്കറിയയ്ക്ക് മാതൃകാ സഹകാരിക്കുള്ള കണ്ണപ്പൻ സ്മാരക പുരസ്ക്കാരം നൽകി ആദരിച്ചു. സംഘം സെക്രട്ടറി ശ്രീ.ഷിബു ഐ. സ്വാഗതവും ട്രഷറർ ശ്രീ.ശിവകുമാർ കൃതജ്ഞത രേഖപ്പെടുത്തി. 



CLICK HERE FOR PHOTOS

AYURVEDA, SIDHA, EYE MEDICAL CAMP -  2024

കേരള ഗവൺമെൻറ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും വാസൻ ഐ കെയർ ഹോസ്പിറ്റലിന്റെയും ശാന്തിഗിരി ആയൂർവേദ ആന്റ് സിദ്ധ ഹെൽത്ത് കെയർ സെന്ററിന്റെയും ക്വാളിട്രസ്റ്റ് ലബോറട്ടറിയുടെയും  സംയുക്ത ആഭിമുഖ്യത്തിൽ 2024 മെയ് 30-ാം തീയതി രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 മണി വരെ തിരുവനന്തപുരം വൈഎംസിഎ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ വച്ച് സംഘം സഹകാരികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രമേഹ, രക്തസമ്മർദ്ദ പരിശോധനയും സംഘടിപ്പിച്ചു. വാസൻ ഐ  കെയർ ഹോസ്പിറ്റലിലെയും ശാന്തിഗിരി മെഡിക്കൽ സെൻററിലെയും വിദഗ്ധരായ ഒഫ്താൽമോളജി ആയുർവേദ സിദ്ധ ഡോക്ടർമാർ രോഗികളെ സൗജന്യമായി പരിശോധിച്ച് ചികിത്സ നിർണയിക്കുകയും കണ്ണടകളും ആയുർവേദ സിദ്ധ മരുന്നുകളും 10% ഡിസ്കൗണ്ടിൽ ലഭ്യമാക്കുകയും ചെയ്തു. തുടർ ചികിത്സയ്ക്കുള്ള പ്രിവിലേജ് കാർഡും ക്യാമ്പിൽ നൽകുകയുണ്ടായി. വാസൻ ഐ കെയർ ഹോസ്പിറ്റലിലെ ഡോ.ഹരികൃഷ്ണൻ എസ്,  ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ മെഡിക്കൽ സെൻറിലെ ഡോ.അജിത ബി എസ്,  ഡോ.രശ്മി ആർ ബി, ഡോ.നാരായണ പ്രസാദ് ആർ  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

MORE PHOTOS...



MERIT AWARD 2022

2021-22 അദ്ധ്യയന വർഷം വിദ്യാഭ്യാസ, കലാ-കായിക വിഭാഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള പ്രതിഭാ പുരസ്ക്കാര വിതരണം 2023 സെപ്റ്റംബർ 23-ന് തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ വച്ച് ഐ.എം.ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ശ്രീ.കെ.ജയകുമാർ  ഉത്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും മുൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന  ശ്രീ.എ.ഷാജഹാൻ  മുഖ്യാതിഥിയായിരുന്നു. 

തദവസരത്തിൽ സംഘവുമായി ഇടപാട് നടത്തിയിട്ടുള്ളവരിൽ നിന്നും മാതൃകാ സഹകാരിയായി തെരഞ്ഞെടുക്കപ്പെട്ട  ശ്രീമതി.ജലജകുമാരിക്ക് പ്രഥമ പി.എൻ.കണ്ണപ്പൻ സ്മാരക പുരസ്ക്കാരം നൽകി ആദരിച്ചു. 

FOR PHOTOS...

HOMOEO MEDICAL CAMP - JUNE 2023

കേരള ഗവൺമെൻറ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 ജൂൺ 2-ാം തീയതി രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 മണി വരെ തിരുവനന്തപുരം വൈഎംസിഎ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ വച്ച് സംഘം സഹകാരികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രമേഹ, രക്തസമ്മർദ്ദ പരിശോധനയും സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ, ജീവിതശൈലി രോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ വിഷയങ്ങൾ, സ്ത്രീജന്യ രോഗങ്ങൾ എന്നിവയെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി. ഹോമിയോപ്പതി വകുപ്പിലെ പ്രഗത്ഭ ഡോക്ടർമാരായ ഡോ. ബിന്ദു ജോൺ പുൽപ്പറമ്പിൽ, ഡോ. അനിൽ എസ് കെ,  ഡോ. സിമി കെ രാജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

MORE PHOTOS...



DEMONSTRATION ON FLAT PROJECT

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 പ്രകാരം രജിസ്റ്റർ ചെയ്ത സഹകരണ മേഖലയിലെ ബിൽഡറായ കേരള ലാന്റ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (LADDER)  സെക്രട്ടേറിയറ്റിൽ നിന്നും 10.8 കി.മീ. അകലെ പാങ്ങപ്പാറയിൽ നിർമ്മിക്കുന്ന 2BHK & 3BHK ബഡ്ജറ്റ് ഫ്ലാറ്റുകളുടെ പ്രദർശന മേള 2022 ഒക്ടോബർ മാസം 28 ന് സെൻട്രൽ സ്റ്റേഡിയത്തിലും 2022 ഒക്ടോബർ മാസം 29 ന് നിയമസഭാ കോംപ്ലക്സിലെ 5ഇ ഹാളിലുമായി സംഘടിപ്പിച്ചു.

FOR MORE PHOTOS CLICK HERE..

MERIT AWARD 2021

2020-21 അദ്ധ്യയന വർഷം വിദ്യാഭ്യാസ, കലാ-കായിക വിഭാഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള പ്രതിഭാ പുരസ്ക്കാര വിതരണം 2022 ഒക്ടോബർ മാസം ഒന്നാം തീയതി തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ വച്ച് സഹകരണം, തൊഴിൽ-നൈപുണ്യ വകുപ്പ് സെക്രട്ടറി ശ്രീമതി.മിനി ആന്റണി ഐ.എ.എസ് ഉത്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊ.ഡോ.ജോർജ്ജ് ഓണക്കൂർ മുഖ്യാതിഥിയായിരുന്നു. തദവസരത്തിൽ രാജീവ് ഗാന്ധി സഹകരണ സ്കോളർഷിപ്പ് മാസ്റ്റർ.കൃഷ്ണപ്രസാദിന് തുടർപഠനത്തിനായി നൽകി.

ലോക വനിതാ ബോക്സിംഗ് ചാമ്പ്യനും ഇന്ത്യയിലെ പരമോന്നത കായിക പുരസ്ക്കാരമായ ധ്യാൻചന്ദ് പുരസ്ക്കാര ജേതാവും ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയുമായ ശ്രീമതി.ലേഖ കെ.സി.യെയും എവറസ്റ്റ് കീഴടക്കിയ ധനകാര്യ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ശ്രീ.ഷെയ്ക്ക് ഹസ്സൻ ഖാനെയും  സംഘം ആദരിച്ചു. 

FOR MORE PHOTOS CLICK HERE...

FOR VIDEOS CLICK HERE...



MERIT AWARD 2020

2019-20 അദ്ധ്യയന വർഷം വിദ്യാഭ്യാസ, കലാ-കായിക വിഭാഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള പ്രതിഭാ പുരസ്ക്കാരം 2021 നവംബർ മാസം ഒന്നാം തീയതി കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിൽ വച്ച് വിതരണം നടത്തി. 

FOR MORE PHOTOS CLICK HERE...