Dream Home Scheme Plus (DHS Plus)
- ഇതൊരു പ്രതിമാസ നിക്ഷേപ പദ്ധതി ആയിരിക്കും
- സംഘത്തില്‍ അംഗങ്ങളായ എല്ലാ സഹകാരികള്‍ക്കും ഡി.എച്ച്.എസ് പ്ലസ് നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്.
- ഭവന നിര്‍മ്മാണം/ഭവനം വാങ്ങുന്നതിനുളള രേഖകള്‍ സമർപ്പിക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
- ഭവന നിര്‍മ്മാണം/ഭവനം വാങ്ങുവാൻ താൽപര്യപ്പെടുന്നവർ മുൻഗണന ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ നറുക്കെടുപ്പിന് 5 ദിവസം മുന്‍പ് സംഘം ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
- ഭവന നിര്‍മ്മാണത്തിനുളള രേഖകള്‍ സമര്‍പ്പിക്കുന്നത് പരിശോധിച്ച് അന്തിമ തീരുമാനം സംഘം ഭരണസമിതിയുടേതായിരിക്കും.
- ഈ സ്കീമിന് ലേല വ്യവസ്ഥ ഉണ്ടായിരിക്കുന്നതല്ല.
- ടി നിക്ഷേപ പദ്ധതിയില്‍ ഒരു സഹകാരി ഒന്നില്‍ കൂടുതല്‍ എണ്ണം ചേര്‍ന്നാലും മുന്‍ഗണന ലഭിക്കുന്നത് ഒരു നറുക്കെടുപ്പില്‍ മാത്രമായിരിക്കും.