രാജീവ് ഗാന്ധി സഹകരണ സ്കോളർഷിപ്പ്
സെക്രട്ടേറിയറ്റ് സർവ്വീസിലിരിക്കെ മരണപ്പെട്ട ശ്രീകുമാരൻ നായരുടെയും പരേതയായ റാണികൃഷ്ണയുടെയും മകനായ മാസ്റ്റർ.കൃഷ്ണപ്രസാദിന്റെ തുടർപഠനത്തിനായി രാജീവ് ഗാന്ധി സഹകരണ സ്കോളർഷിപ്പ് തുകയായ 100000/- (ഒരു ലക്ഷം) രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് 2022 ഒക്ടോബർ മാസം ഒന്നാം തീയതി തിരുവനന്തപുരം അദ്ധ്യാപക ഭവനിൽ വച്ച് നടന്ന മെരിറ്റ് അവാർഡ് വിതരണ ചടങ്ങിൽ വച്ച് സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി.മിനി ആന്റണി ഐ.എ.എസ് മാസ്റ്റർ.കൃഷ്ണപ്രസാദിന് കൈമാറി.