മെരിറ്റ് അവാർഡ് 2024 - അപേക്ഷകൾ 2024 സെപ്റ്റംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്* തിരുവനന്തപുരം പോത്തീസിൽ നിന്നും തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് സംഘത്തിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുന്നതാണ് :: റൂഫ്ടോപ്പ് സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിന് 9.5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്നു :: ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്നതിന് 2 ലക്ഷം രൂപ വരെ 9.5% പലിശ നിരക്കിൽ സഹകാരികൾക്ക് വായ്പ അനുവദിക്കുന്നതാണ് :: ഫ്ലാറ്റ് സംബന്ധിച്ച് വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.secretariathousco.com സന്ദർശിക്കുക:: DHS Plus നിക്ഷേപ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു...

MERIT AWARD 2023 - DISTRIBUTION

കേരള ഗവൺമെൻറ് സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ 2023 ലെ മെരിറ്റ് അവാർഡ് വിതരണം 2024 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ദർബാർ ഹാളിൽ വച്ച്  നടന്നു. സംഘം പ്രസിഡന്റ് ശ്രീ.ബാലുമഹേന്ദ്ര ബി-യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹു.ചീഫ് സെക്രട്ടറി ശ്രീമതി.ശാരദ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു.നിയമ സഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു.  നിയമ സഭാ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി ചീഫ് എഡിറ്ററായ ശ്രീമതി.സാലിക്കുട്ടി സ്കറിയയ്ക്ക് മാതൃകാ സഹകാരിക്കുള്ള കണ്ണപ്പൻ സ്മാരക പുരസ്ക്കാരം നൽകി ആദരിച്ചു. സംഘം സെക്രട്ടറി ശ്രീ.ഷിബു ഐ. സ്വാഗതവും ട്രഷറർ ശ്രീ.ശിവകുമാർ എസ്. കൃതജ്ഞതയും രേഖപ്പെടുത്തി. 

CLICK HERE FOR PHOTOS

AYURVEDA, SIDHA, EYE MEDICAL CAMP -  2024

കേരള ഗവൺമെൻറ് സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും വാസൻ ഐ കെയർ ഹോസ്പിറ്റലിന്റെയും ശാന്തിഗിരി ആയൂർവേദ ആന്റ് സിദ്ധ ഹെൽത്ത് കെയർ സെന്ററിന്റെയും ക്വാളിട്രസ്റ്റ് ലബോറട്ടറിയുടെയും  സംയുക്ത ആഭിമുഖ്യത്തിൽ 2024 മെയ് 30-ാം തീയതി രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 മണി വരെ തിരുവനന്തപുരം വൈഎംസിഎ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ വച്ച് സംഘം സഹകാരികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രമേഹ, രക്തസമ്മർദ്ദ പരിശോധനയും സംഘടിപ്പിച്ചു. വാസൻ ഐ  കെയർ ഹോസ്പിറ്റലിലെയും ശാന്തിഗിരി മെഡിക്കൽ സെൻററിലെയും വിദഗ്ധരായ ഒഫ്താൽമോളജി ആയുർവേദ സിദ്ധ ഡോക്ടർമാർ രോഗികളെ സൗജന്യമായി പരിശോധിച്ച് ചികിത്സ നിർണയിക്കുകയും കണ്ണടകളും ആയുർവേദ സിദ്ധ മരുന്നുകളും 10% ഡിസ്കൗണ്ടിൽ ലഭ്യമാക്കുകയും ചെയ്തു. തുടർ ചികിത്സയ്ക്കുള്ള പ്രിവിലേജ് കാർഡും ക്യാമ്പിൽ നൽകുകയുണ്ടായി. വാസൻ ഐ കെയർ ഹോസ്പിറ്റലിലെ ഡോ.ഹരികൃഷ്ണൻ എസ്,  ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ മെഡിക്കൽ സെൻറിലെ ഡോ.അജിത ബി എസ്,  ഡോ.രശ്മി ആർ ബി, ഡോ.നാരായണ പ്രസാദ് ആർ  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

MORE PHOTOS... 

 കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സ്റ്റാഫ്  ഹൗസിംഗ് സഹകരണ സംഘം (HOUSCO) സംഘാംഗങ്ങൾക്ക് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നിന്നും 10 കി.മീ. അകലെ മൈത്രി ഗാർഡൻസിൽ  33 ഹൗസിംഗ് പ്ലോട്ടുകളും വിത്തറക്കോണം,  ഏണിക്കര എന്നീ സ്ഥലങ്ങളിൽ യഥാക്രമം 5-ഉം 4-ഉം  ഹൗസിംഗ് പ്ലോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

FOR MORE DETAILS AND REGISTRATION CLICK HERE...


PLOTS @ MYTRI GARDENS

 MERIT AWARD 2022

 സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

കേരള ഗവൺമെൻറ് സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 ജൂൺ 2-ാം തീയതി രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 മണി വരെ തിരുവനന്തപുരം വൈഎംസിഎ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ വച്ച് സംഘം സഹകാരികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രമേഹ, രക്തസമ്മർദ്ദ പരിശോധനയും സംഘടിപ്പിച്ചു. 

SEE MORE..


പ്രകടന പത്രികയിലെ വാഗ്ദാനമായ ഫ്ലാറ്റുകൾ സംഘാംഗങ്ങൾക്ക് സ്വന്തമാക്കാൻ ഹൗസ്കോ അവസരമൊരുക്കുന്നു...

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 പ്രകാരം രജിസ്റ്റർ ചെയ്ത സഹകരണ മേഖലയിലെ ബിൽഡറായ കേരള ലാന്റ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (LADDER)  സെക്രട്ടേറിയറ്റിൽ നിന്നും 10.8 കി.മീ. അകലെ പാങ്ങപ്പാറയിൽ നിർമ്മിക്കുന്ന 2BHK & 3BHK ബഡ്ജറ്റ് ഫ്ലാറ്റുകൾ ഗുണനിലവാരം ഉറപ്പുവരുത്തി സംഘം വായ്പ മുഖേനയോ അല്ലാതെയോ സംഘാംഗങ്ങൾക്ക് ലഭ്യമാക്കുന്നു...

വികസനത്തിന്റെ നാൾവഴികൾ...

തിരുവിതാംകൂർ-കൊച്ചി-മലബാർ സംയോജനത്തെ തുടർന്ന് കേരള സംസ്ഥാനം രൂപീകൃതമായ കാലം. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി പേർ ഉദ്യോഗം ലഭിച്ച് സെക്രട്ടറിയേറ്റിൽ എത്തി. അറുപതുകളിലും, എഴുപതുകളിലും ആയി വളരെയേറെ ആൾക്കാർ പിന്നെയും വന്നു. തിരുവനന്തപുരത്ത് സ്ഥിരതാവളം ഉറപ്പിക്കേണ്ട സെക്രട്ടേറിയറ്റ് ജീവനക്കാരന് സ്വന്തമായി ഒരു പാർപ്പിടം എന്ന സ്വപ്നം അക്കാലത്ത് ഒരു കീറാമുട്ടിയായിരുന്നു. പണത്തിന്റെ ദൗർലഭ്യവും, കൂട്ടായ്മയുടെ അഭാവവും, ജീവിതസാഹചര്യങ്ങളുടെ പരിമിതിയും കൊണ്ട് സ്വന്തമായി ഒരു പാർപ്പിടം, പലർക്കും സ്വപ്നമായിത്തന്നെ അവശേഷിച്ചു.

എഴുപതുകളുടെ ഉത്തരാർദ്ധത്തിൽ പാർപ്പിട പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഊർജ്ജസ്വലരും, ഭാവനാസമ്പന്നരുമായ ഒരുകൂട്ടം ജീവനക്കാർ മുന്നിട്ടിറങ്ങുകയും അത് ഹൗസിംഗ് സൊസൈറ്റി എന്ന ആശയത്തിന് ബീജാവാപമായിത്തീരുകയും ചെയ്തു.